2026 സ്‌ക്രിപ്‌സ് സ്‌പെല്ലിംഗ് ബീ: ഇന്ത്യന്‍ വംശജന്‍ ശ്രേയ പാറിഖ് ചാമ്പ്യന്‍

By: 600002 On: May 30, 2026, 11:44 AM



പ്രസാദ് തീയാടിക്കല്‍


വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രശസ്തമായ 2026 സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീയില്‍ ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ ശ്രേയ പാറിഖ് കിരീടം നേടി.

18 റൗണ്ടുകള്‍ നീണ്ട കടുത്ത മത്സരത്തിന് ശേഷം നടന്ന സ്‌പെല്‍-ഓഫ് റൗണ്ടിലാണ് ശ്രേയ വിജയിച്ചത്. 90 സെക്കന്‍ഡില്‍ 32 വാക്കുകള്‍ ശരിയായി സ്‌പെല്‍ ചെയ്ത് അദ്ദേഹം ഒന്നാം സ്ഥാനം ഉറപ്പിച്ചു.

രണ്ടാം സ്ഥാനത്ത് എത്തിയ ഇഷാന്‍ ഗുപ്ത ഉള്‍പ്പെടെ മുന്‍നിര സ്ഥാനങ്ങളിലുടനീളം ഇന്ത്യന്‍ വംശജ വിദ്യാര്‍ത്ഥികളുടെ ശക്തമായ സാന്നിധ്യം വീണ്ടും ശ്രദ്ധേയമായി.