പി പി ചെറിയാന്‍
അറ്റ്ലാന്റ: അറ്റ്ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ 'സ്വര്‍ഗ്ഗീയനാദം' അതിന്റെ 45-ാമത് വോള്യം മെയ് 30 ശനിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്ഫോം വഴി നടത്തുന്നു.
സണ്ണി പറവനേത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമില്‍ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനില്‍ കൈപ്പട്ടൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന 'ഫേസ് ടു ഫേസ്' പരിപാടിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.
മാത്യു സാമുവലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ഗായകര്‍ ഈ സംഗീത സന്ധ്യയില്‍ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അജി , സിജി , ഷൈന്‍ , ബീന, മേഴ്സി ,ക്രിസ്റ്റ ,ഇഷ എന്നിവര്‍ക്കൊപ്പം മുഖ്യാതിഥിയായ അനില്‍ കൈപട്ടൂരും പരിപാടിയില്‍ ഗാനങ്ങള്‍ ആലപിക്കും.
ചടങ്ങിന്റെ സമാപനത്തില്‍ അലക്‌സ് തോമസ് താഴത്തിലെത്ത് നന്ദി പ്രകാശിപ്പിക്കുകയും, പി. പി. ചെറിയാന്‍ സമാപന പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. എല്ലാ സംഗീതപ്രേമികളെയും ഈ പ്രോഗ്രാമിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ വിശദാംശങ്ങള്‍:
തീയതിയും സമയവും: മെയ് 30 ശനിയാഴ്ച രാത്രി 8:30 PM (EST)
പ്ലാറ്റ്ഫോം: Zoom
Zoom ID: 769 374 4841.Password: music
കൂടുതല്‍ വിവരങ്ങള്‍ക്ക് സണ്ണി പറവനേത്തുമായി ബന്ധപ്പെടുക: (678) 8665336.