പ്രസാദ് തീയാടിക്കല്‍
ഹ്യൂസ്റ്റണ്‍: റാന്നി തച്ചനാലില്‍ ജോര്‍ജ് തോമസിന്റെ (ബിജു തച്ചനാലില്‍) ഭാര്യ പ്രീത തോമസ് (51) അന്തരിച്ചു. പുന്തല താഴെപള്ളത്തില്‍ കിഴക്കേതില്‍ പി. എം. ഈശോയുടെയും ശോശാമ്മ ഈശോയുടെയും മകളാണ്.
മക്കള്‍: സ്‌നേഹ സാം ഷാജി, സ്റ്റീവ്.
സഹോദരങ്ങള്‍: പ്രമോദ് തോമസ്, റീന തോമസ്.
പൊതു ദര്‍ശനവും അനുസ്മരണവും ജൂണ്‍ 5 ന് വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്കും സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 6 ന് ശനിയാഴ്ച രാവിലെ 9:00 മണിക്കും. ഐ പി സി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍, 4660 സൗത്ത് സാം ഹ്യൂസ്റ്റണ്‍ പാര്‍ക്ക് വേ ,ഈസ്റ്റ് ഹ്യൂസ്റ്റണ്‍ ,ടെക്‌സാസ് 77048. തുടര്‍ന്ന് സംസ്‌കാരം നടക്കും.