11,000 ലെബനന്‍ സ്വദേശികള്‍ക്ക് താല്‍ക്കാലിക ആശ്വാസം; യുഎസില്‍ തുടരാന്‍ അനുമതി നീട്ടി

By: 600002 On: May 30, 2026, 10:42 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: യുഎസിലുള്ള പതിനൊന്നായിരത്തോളം ലെബനന്‍ സ്വദേശികള്‍ക്ക് താല്‍ക്കാലിക സംരക്ഷണ പദവി ആറു മാസത്തേക്ക് കൂടി നീട്ടിനല്‍കി ട്രംപ് ഭരണകൂടം. ഇതോടെ ഇവര്‍ക്ക് 2026 നവംബര്‍ 27 വരെ യുഎസില്‍ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും സാധിക്കും.

തീരുമാനം എടുക്കാനുള്ള സമയപരിധി ഭരണകൂടം മറികടന്നതിനെ ത്തുടര്‍ന്ന് നിയമപ്രകാരം ഈ ആനുകൂല്യം സ്വയമേവ നീട്ടപ്പെടുകയായിരുന്നു. കുടിയേറ്റ നിയന്ത്രണങ്ങളില്‍ കര്‍ശന നിലപാടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ അപൂര്‍വ നടപടിയെ കമ്മ്യൂണിറ്റി നേതാക്കളും മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തു. 

ദക്ഷിണ ലെബനനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ ശക്തമായ പോരാട്ടം തുടരുന്ന പശ്ചാത്തലത്തില്‍, ഈ തീരുമാനം പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകും.