ഫോര്‍ട്ട് വര്‍ത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാറ്റിയതില്‍ പ്രതിഷേധം ശക്തം; 'മുസ്ലിം വിരുദ്ധ വേട്ട'യെന്ന് ആരോപണം

By: 600002 On: May 30, 2026, 10:29 AM



പി പി ചെറിയാന്‍

ടെക്‌സസ്: ഫോര്‍ട്ട് വര്‍ത്ത് സ്‌കൂള്‍ ഡിസ്ട്രിക്റ്റില്‍ പുതുതായി നിയമിതയായ മുസ്ലിം പ്രിന്‍സിപ്പല്‍ ഷൈമ അല്‍സുബിയെ  ചുമതലയേറ്റ് ദിവസങ്ങള്‍ക്കകം മാറ്റിയ നടപടി വലിയ വിവാദമാകുന്നു. ഇതിനെതിരെ കമ്മ്യൂണിറ്റി നേതാക്കളും മുസ്ലിം സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധത്തിന് കാരണം: മുന്‍പ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പലസ്തീന്‍ അനുകൂല നിലപാടുകള്‍, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍  പ്രസ്ഥാനം, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ എന്നിവയെ പിന്തുണച്ചതും ശരീഅത്ത് നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചതുമാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. 'ലിബ്‌സ് ഓഫ് ടിക്ടോക്'  ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഇത് വലിയ തോതില്‍ പ്രചരിപ്പിച്ചു.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സ്‌കൂള്‍ നയങ്ങള്‍ക്ക് വിരുദ്ധമാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക മാറ്റമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

നടപടിയെ തുടര്‍ന്ന് ഷൈമയ്ക്ക് നേരെ വധഭീഷണിയുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

ഓണ്‍ലൈന്‍ വിദ്വേഷത്തിന് വഴങ്ങിയുള്ള ഈ നടപടി 'മുസ്ലിം വിരുദ്ധ വേട്ട'യാണെന്നും, ഷൈമയെ ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തിരിച്ചെടുക്കണമെന്നും കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു.