പി പി ചെറിയാന്‍
വിര്‍ജീനിയ:അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിര്‍ജീനിയ ബസ് അപകടത്തിലെ ഡ്രൈവര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വ്യക്തമാക്കി. വാണിജ്യ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം എന്ന ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂയോര്‍ക്കില്‍ നിന്ന് നോര്‍ത്ത് കരോളിനയിലേക്ക് പോയ ഇ&പി ട്രാവല്‍ ബസ്, റോഡ് പണി നടക്കുന്ന സ്ഥലത്ത് വേഗത കുറയ്ക്കാതെ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്റ്റാറ്റന്‍ ഐലന്‍ഡ് സ്വദേശിയായ ജിംഗ് എസ്. ഡോങ് (48) എന്ന ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഇംഗ്ലീഷ് അറിയാത്ത പശ്ചാത്തലത്തില്‍, ഡ്രൈവര്‍ക്ക് ലൈസന്‍സ് നല്‍കിയ ന്യൂയോര്‍ക്കിലെ രേഖകളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ഗതാഗത വകുപ്പ് അന്വേഷണം ആരംഭിച്ചു. റോഡ് ചിഹ്നങ്ങള്‍ വായിക്കാനും പോലീസുമായി ആശയവിനിമയം നടത്താനും കഴിയാത്തവര്‍ ബസ് ഓടിക്കാന്‍ യോഗ്യരല്ലെന്ന് ഷോണ്‍ ഡഫി വ്യക്തമാക്കി.