അനശ്വരം മാമ്പിള്ളി
ഡാളസ്: എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഗാര്‍ലന്റ് ബെല്‍റ്റ് ലൈന്‍ റോഡില്‍ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഹാളില്‍ വെച്ച് മെയ് 30 ശനിയാഴ്ച രാവിലെ 8:30 മുതല്‍ 5 മണി വരെയാണ് പ്രോഗ്രാം നടക്കുന്നത്.
സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളില്‍ താല്‍പര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെന്‍സ് ഗ്ലോബലിന്റെ കോ- ഓര്‍ഡിനേറ്റേഴ്സ് അറിയിച്ചു. സെമിനാറില്‍ പ്രൊ :പി. ജെ ജോസഫ് എഴുത്തുക്കാരന്‍ (അറ്റു പോകാത്ത ഓര്‍മ്മകള്‍ )മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ജെയിംസ് കുരീക്കാട്ടില്‍, തമ്പി ആന്റണി (സാഹിത്യക്കാരന്‍, സിനിമ പ്രവര്‍ത്തകന്‍ ) പാസ്റ്റര്‍ : ഷിബു പിടിയ്ക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തുന്നതാണ്.
കൂടാതെ ഡോ. ഷാ സുല്‍ത്താന്‍, രൂപ നായര്‍, ജോബോയ് തോമസണ്‍, ഡോ. അനുപാ റോഷന്‍, ജയന്‍ മനോല്‍, സുജിത് സുരേന്ദ്രന്‍, അജയ് മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു നടത്തുന്ന പാനല്‍ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 832 469 1905, 720 483 5633