അനശ്വരം മാമ്പിള്ളി
ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിയപ്പെട്ട സാഹിത്യക്കാരനും, സിനിമ പ്രവര്‍ത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ - സാഹിത്യ സംഗമത്തില്‍ പങ്കുവെച്ചു.
സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച്.സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചര്‍ച്ചകള്‍ ആ സാഹിത്യ സംഗമത്തില്‍ നടന്നു. ഡാളസ്സിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ പങ്കെടുത്തു.
ഈ സാഹിത്യ സംവാദത്തില്‍ പങ്കെടുത്ത എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.