ദുബായ്-അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ വിമാന ഇന്ധനവില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്.
ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ഈ വേനലവധി-മണ്‍സൂണ്‍ കാലത്ത് വിമാനക്കമ്പനികളുടെ ഈ പിന്‍വാങ്ങല്‍ ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാപദ്ധതികളെ അവതാളത്തിലാക്കും. സ്‌കൂളുകള്‍ അടയ്ക്കുന്നതും നാട്ടില്‍ കനത്ത മഴയെത്തുന്നതുമായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ യാത്രാക്ലേശം ഇരട്ടിയാക്കാനാണ് പുതിയ തീരുമാനം വഴിവയ്ക്കുന്നത്.