ബുഷെഹര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ വിമാനം തകര്‍ത്തതായി ഇറാന്‍; അവകാശവാദം തള്ളി അമേരിക്ക

By: 600002 On: May 29, 2026, 12:13 PM


 

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ വിമാനം തകര്‍ത്തതായി ഇറാന്‍. ഇറാന്റെ അവകാശവാദം അമേരിക്ക തളളി.ഇന്നലെ അമേരിക്ക ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ അമേരിക്കന്‍ വ്യോമതാവളം ആക്രമിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ അന്തിമമാക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരത്തിനായി കാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.