നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഒരു വലിയ വിജയം നേടുന്നു. എല്ലാവരും അഭിനന്ദിക്കുന്നു. എന്നാല്‍ ഉള്ളില്‍ തോന്നുന്നത്, താന്‍ ഇതിനൊന്നും അര്‍ഹനല്ല, ഭാഗ്യം കൊണ്ടാണ് എനിക്ക് ഇത് കിട്ടിയതെന്നാണ്. ഈ വിട്ടുമാറാത്ത ഭീതിയാണ് ഇംപോസ്റ്റര്‍ സിന്‍ഡ്രോം.
1978 ല്‍ മന:ശാസ്ത്രജ്ഞരായ പോളിന്‍ ക്ലാന്‍സും സുസെയ്ന്‍ ഐംസും ചേര്‍ന്നാണ് ഈ പേര് ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത്. ഇത് ഒരു ക്ലിനിക്കല്‍ രോഗമോ മാനസിക വൈകല്യമോ അല്ല, മറിച്ച് ഏതോരാള്‍ക്കും വരാവുന്ന ഒരു തരം മാനസികാവസ്ഥയാണ്. ജേണല്‍ ഓഫ് ജനറല്‍ ഇന്റേണല്‍ മെഡിസിന്‍ പുറത്തുവിട്ട പഠനവിവരങ്ങള്‍ അനുസരിച്ച്, ലോകത്തിലെ 9 ശതമാനം മുതല്‍ 82 ശതമാനം വരെ ആളുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വികാരം അനുഭവിക്കുന്നവരാണ്.