ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ജാപ്പനീസ് ഫ്രൂട്ട് സാന്‍ഡോ

By: 600002 On: May 29, 2026, 9:11 AM


സമ്മര്‍ സീസണില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ജാപ്പനീസ് ഫ്രൂട്ട് സാന്‍ഡോ. ഇന്‍സ്റ്റഗ്രാമില്‍ '#fruitsando' എന്ന ഹാഷ്ടാഗ് 1,60,000 ത്തിലധികം പോസ്റ്റുകള്‍ പിന്നിട്ട് കുതിക്കുകയാണ്. സമൂഹമാധ്യമത്തിലോ ആഢംബര കഫേകളിലേ ഒതുങ്ങുന്നതല്ല ഈ ജാപ്പനീസ് ട്രെന്‍ഡ്. ഇന്ത്യയിലുടനീളമുള്ള ചെറുകിട പോപ്പ്-അപ്പ് സ്റ്റാളുകളിലേക്കും പടര്‍ന്നു പന്തലിച്ചിരിക്കുകയാണ് ഈ രാജ്യന്തര വിഭവം. 

ടോക്യോയിലും ക്യോട്ടോയിലെയും പ്രത്യേക ഫ്രൂട്ട് പാര്‍ലറുകളിലാണ് ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സീസണല്‍ പഴങ്ങള്‍ വില്‍ക്കുന്ന ഈ പ്രീമിയം ബോട്ടിക്കുകളില്‍, പാശ്ചാത്യ ശൈലിയിലുള്ള വെളുത്ത ബ്രെഡ്, വിപ്പ്ഡ് ക്രീം എന്നിവയ്‌ക്കൊപ്പം പഴങ്ങള്‍ കൂടി ചേര്‍ത്താണ് ഇത് തയാറാക്കുന്നത്.