കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതുവിടങ്ങളെയും കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പ്രോജക്ട് മെന്‍സ്ട്രല്‍ ഡിഗ്നിറ്റി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആര്‍ത്തവ അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ആര്‍ത്തവ അവധി എടുക്കുന്ന കുട്ടികള്‍ പഠനത്തില്‍ പിന്നോക്കം പോകാതിരിക്കാന്‍ വാരാന്ത്യങ്ങളില്‍ പ്രത്യേക ക്യാച്ച്-അപ്പ് ക്ലാസുകള്‍ ഉറപ്പാക്കും.