ഷോർട്ട് ഫിലിമുകളുടെ രാജകുമാരൻ ഇനി തെലുങ്ക് സിനിമയുടെ സംവിധായകൻ.

By: 600006 On: Oct 9, 2021, 5:37 PM

ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും മികച്ച കഴിവ് തെളിയിച്ച നടനും അതിലുപരി നല്ലൊരു സംവിധായകനുമാണ് കാർത്തിക്ക് ശങ്കർ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് കാർത്തിക്ക് ശങ്കർ. തെലുങ്കിലെ പ്രശസ്ത സംവിധായകനും നൂറിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ കോടി രാമകൃഷണയുടെ ബാനറിൽ മകൾ കോടി ദിവ്യ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക.

‘മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള ചർച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വർക്ക് കണ്ടശേഷം ഈ ചിത്രത്തിന്റ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളത്തിൽ ചെയ്യാൻ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്‌തു.’ കാർത്തിക് ശങ്കർ പറഞ്ഞു....