മഹാരാഷ്ട്രയിലെ പൂനെയില്‍ വ്യാജമദ്യം കഴിച്ച് 16 പേര്‍ മരിച്ചു. പൂനെയിലെ ഹട്‌സ്പര്‍, പിംപ്രി ചിഞ്ചുവാട്ട് മേഖലകളിലാണ് ദുരന്തമുണ്ടായത്. വ്യജ ദ്യം കഴിച്ച നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 15-16 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, പ്രാദേശിക മാധ്യമങ്ങള്‍ 18 മുതല്‍ 20 വരെ മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.