പി പി ചെറിയാന്‍
ഡാളസ് (ടെക്‌സാസ്): ആഗോള ക്രൈസ്തവ കൂട്ടായ്മയായ ഇന്‍ഫ്യൂഷന്‍ ഔട്ട്‌റീച്ച് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ ഡാളസില്‍ വെച്ച് വിപുലമായ രീതിയില്‍ 'മിഷന്‍ ഫെസ്റ്റ് 2026'സംഘടിപ്പിക്കുന്നു. വരുംതലമുറയെ ലക്ഷ്യമിട്ടുള്ള വലിയൊരു ആത്മീയ സംഗമത്തിനാണ് ഡാളസ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
'ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍ നിന്നു എഴുന്നേല്‍ക്ക; എന്നാല്‍ ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും'എന്ന എഫെസ്യര്‍ 5:14-ലെ വചനത്തെ ആസ്പദമാക്കിയാണ് ഈ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. 'കാഴ്ചപ്പാടുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുക' എന്നതാണ് ഈ വര്‍ഷത്തെ മിഷന്‍ ഫെസ്റ്റിന്റെ പ്രധാന പ്രമേയം.
മൂന്ന് ദിവസങ്ങളിലായി 940 Barnes Bridge Rd, Mesquite, TX 75150 നടക്കുന്ന മിഷന്‍ ഫെസ്റ്റിന്റെ സമയക്രമം ജൂണ്‍ 11 (വ്യാഴം): വൈകുന്നേരം 7:00 മണി മുതല്‍ രാത്രി 9:00 മണി വരെ,ജൂണ്‍ 12 (വെള്ളി) & ജൂണ്‍ 13 (ശനി): രാവിലെ 9:00 മണി മുതല്‍ രാത്രി 9:00 മണി വരെ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ഭക്ഷണവും ലഘുഭക്ഷണങ്ങളും ക്രമീകരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫ്‌ലെയറിലുള്ള ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്കായി, സുവിശേഷീകരണം ,കുട്ടികള്‍ക്കായുള്ള ശുശ്രൂഷകള്‍,യുവജന പ്രസ്ഥാനം ,കുടുംബ നവീകരണം, ആഗോള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അഞ്ച് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് ക്ലാസുകളും പ്രാര്‍ത്ഥനകളും നടക്കുന്നത്:
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിഷന്‍ ഫെസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി പാസ്റ്റര്‍ ജോര്‍ജ്ജ് (Pr George) യുമായി 469-463-0770 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.