പി പി ചെറിയാന്‍
ഡാളസ്: ഡാളസിലുള്ള എല്‍ റിക്കാര്‍ഡോ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രകൃതിവാതക പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ വാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണമായത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് നിലകളുള്ള കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. 120-ളം അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. പ്രദേശത്തുനിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.