പ്രസാദ് തീയാടിക്കല്‍
കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. അനൂപ് SVM (61) നിര്യാതയായി. പൂക്കയം ഇടവക ഒറവകുഴിയില്‍ പരേതരായ കുരുവിളഏലിയാമ്മ ദമ്പതികളുടെ മകളാണ്.
കോട്ടയം സെന്റ് ആന്‍സ്, ജ്യോതി ബുക്ക് ഹൗസ്, കിടങ്ങൂര്‍, കണ്ണങ്കര, കാനംവയല്‍, പയ്യാവൂര്‍, റാണിപുരം, ഉഴവൂര്‍ തിരുബാലനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ചാക്കോച്ചന്‍, ബിജു, മിനി, പരേതനായ ജോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം മെയ് 30 ശനിയാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 3.30 ന് സമാപന ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കിടങ്ങൂര്‍ മഠം സെമിത്തേരിയില്‍ സംസ്‌കരിക്കും.