യു കെ യില്‍ കാന്‍സര്‍ ചികിത്സയിലിരിക്കെ മലയാളി നിര്യാതനായി

By: 600002 On: May 29, 2026, 7:06 AM



 

പ്രസാദ് തീയാടിക്കല്‍

ലിറ്റല്‍ഹാംപ്ടണ്‍: യു കെയില്‍ കാന്‍സര്‍ ചികിത്സയിലിരിക്കെ മലയാളിയായ വിന്നി എം കോശി (52) അന്തരിച്ചു. കോട്ടയത്തെ ആദ്യകാല ബസ് ഉടമയായിരുന്ന ചാമ്പ്യന്‍ മോട്ടോര്‍സ് ഉടമ എം.എ. കോശിയുടെയും വെള്ളുത്തുരുത്തി പെരുംചേരില്‍ ഗ്രേസി കോശിയുടെയും മകനാണ്.

കോട്ടയം സെന്റ് മേരീസ് ക്നാനായ വലിയപള്ളി ഇടവകാംഗമായ വിന്നി എം കോശി കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി യു കെ യില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. കാന്‍സര്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഭാര്യ കൈപ്പുഴ നെടുംപുറത്ത് കുടുംബാംഗം സിനി വിന്നിയാണ്. മകള്‍ നവീന. സഹോദരി വിന്‍സി എബ്രഹാം (വാകത്താനം വിലങ്ങന്‍പാറ).

സംസ്‌കാരം യു കെ യില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.