സ്കൂളുകളിൽ മെൻസ്ട്രൽ ഉൽപന്നങ്ങൾ സൗജന്യമായി നൽകാനൊരുങ്ങി ഒന്റാരിയോ 

By: 600007 On: Oct 8, 2021, 7:21 PM

മാസങ്ങളുടെ സഹകരണത്തിനും ചർച്ചകൾക്കും ശേഷം, മെൻസ്ട്രൽ ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുവാൻ  ഷോപ്പേഴ്സ് ഡ്രഗ് മാർട്ടുമായി സഹകരിച്ച് സ്കൂൾ ബോർഡുകൾക്ക് പ്രതിവർഷം ആറ് ദശലക്ഷം സൗജന്യ മെൻസ്ട്രൽ ഉൽപന്നങ്ങൾ നൽകുമെന്ന്  ഒന്റാരിയോ വിദ്യാഭ്യാസ മന്ത്രി സ്റ്റീഫൻ ലെക്സ്, അറിയിച്ചു.  ഉചിതമായ മെൻസ്ട്രൽ ഉൽപന്നങ്ങൾ വാങ്ങാൻ കഴിയാത്ത അല്ലെങ്കിൽ ലഭിക്കാത്ത കുട്ടികൾക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

ഇന്ന് പ്രഖ്യാപിച്ച കരാർ പ്രകാരം, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം ആറ് ദശലക്ഷം സൗജന്യ ആർത്തവ ഉൽപന്നങ്ങൾ പ്രവിശ്യയ്ക്ക് നൽകും എന്ന് സർക്കാർ ന്യൂസ് റിലീസിൽ അറിയിച്ചു. 2021-22 അധ്യയന വർഷം മുതൽ,  സൗജന്യ ആർത്തവ ഉൽപന്നങ്ങൾ ഒന്റാരിയോയിലെ എല്ലാ സ്കൂൾ ബോർഡുകളിലും നൽകും. 2021-22 അധ്യയന വർഷത്തിന്റെ അവസാനത്തോടെ വിദ്യാർത്ഥികൾക്ക് ഉൽപ്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യാൻ സ്കൂളുകൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.