പി പി ചെറിയാന്‍
മിനസോട്ട: മിനസോട്ടയിലെ ഷാക്കോപ്പിയിലുള്ള കാന്റര്‍ബറി പാര്‍ക്ക് എക്‌സ്‌പോ സെന്ററില്‍ ഈദ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന 26 കാരന്‍ വെടിയേറ്റു മരിച്ചു. ഖാലിദ് ഇബ്രാഹിം അബ്ദി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഖാലിദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശസ്ത തൊഴിലാളി യൂണിയനായ കൗണ്‍സില്‍ 5'-ലെ സജീവ പ്രവര്‍ത്തകനും ഫീല്‍ഡ് പ്രതിനിധിയുമായിരുന്നു ഖാലിദ്.
പ്രതിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.