അഹമ്മദാബാദ് വിമാന അപകടത്തില്‍ തകര്‍ന്ന ഹോസ്റ്റല്‍ പുനര്‍നിര്‍മിക്കുന്നു 

By: 600002 On: May 28, 2026, 5:49 PM

 

അഹമ്മദാബാദ് വിമാനപകടത്തില്‍ തകര്‍ന്ന ബി ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ 105 കോടി രൂപ ചെലവില്‍ ഗുജറാത്ത് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കുന്നു. 2025 ജൂണ്‍ 12 ന് ഉണ്ടായ അപകടത്തില്‍, എയര്‍ ഇന്ത്യ വിമാനം മേഘാനി നഗറിലെ കോളേജ് ഹോസ്റ്റലിന് മുകളില്‍ വീണ് തീപിടിക്കുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലും പരിസരത്തുമുണ്ടായിരുന്ന 19 പേരുമാണ് അപകടത്തില്‍ മരിച്ചത്. ഈ സ്ഥലം അപകടത്തിന്റെ സ്മാരകമായി ഹോസ്റ്റലിനെ മാറ്റണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.