ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഓവര്‍ടൈം വെട്ടിക്കുറച്ച് മംദാനി

By: 600002 On: May 28, 2026, 10:43 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക് സിറ്റി :ന്യൂയോര്‍ക്ക് സിറ്റി മേയറായി സോഹ്റാന്‍ മംദാനി  ചുമതലയേറ്റതിന് പിന്നാലെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍  വരുത്തിയ ബജറ്റ് പരിഷ്‌കാരങ്ങള്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നതായി റിപ്പോര്‍ട്ട്.

മുന്‍ മേയര്‍ പ്രഖ്യാപിച്ചിരുന്ന 5,000 പുതിയ പോലീസുകാരെ നിയമിക്കാനുള്ള പദ്ധതി മംദാനി റദ്ദാക്കി. കൂടാതെ, പോലീസുകാരുടെ പ്രതിമാസ ഓവര്‍ടൈം ജോലി ഒന്‍പത് മുതല്‍ പതിനൊന്ന് മണിക്കൂര്‍ വരെ വെട്ടിക്കുറയ്ക്കാനും നിര്‍ദ്ദേശിച്ചു.  പ്രതിസന്ധി: നിലവില്‍ തന്നെ ജീവനക്കാരുടെ കുറവ് നേരിടുന്ന ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍  നിന്ന് പ്രതിമാസം 250 മുതല്‍ 300 വരെ ഓഫീസര്‍മാരാണ് രാജിവെച്ചു പോകുന്നത്. 

പുതിയ നിയമനങ്ങള്‍ തടയുകയും ഓവര്‍ടൈം വെട്ടിച്ചുറയ്ക്കുകയും ചെയ്തതോടെ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം കൂടുകയും അടിയന്തിര ഘട്ടങ്ങളില്‍ പോലീസിന്റെ സേവനം ലഭ്യമാകാനുള്ള സമയതാമസം 50 ശതമാനത്തിലധികം വര്‍ദ്ധിക്കുകയും ചെയ്തു.  പോലീസ് സേനയുടെ ബജറ്റ് കുറയ്ക്കുന്ന മംദാനിയുടെ ഈ നീക്കങ്ങള്‍ നഗരത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് ഉദ്യോഗസ്ഥര്‍.