ഗൂഗിള്‍ എന്‍ജിനീയര്‍ സെന്തില്‍ സുബ്രഹ്‌മണ്യന്‍ GS1 US ബോര്‍ഡിലേക്ക്

By: 600002 On: May 28, 2026, 10:27 AM

 



പി പി ചെറിയാന്‍

യുഎസിലെ സപ്ലൈ ചെയിന്‍, റീട്ടെയില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന പ്രമുഖ ലാഭരഹിത സംഘടനയായGS1 USന്റെ ഗവേണിംഗ് ബോര്‍ഡിലേക്ക് ഗൂഗിള്‍ എന്‍ജിനീയറിങ് ലീഡര്‍സെന്തില്‍ സുബ്രഹ്‌മണ്യന്‍തിരഞ്ഞെടുക്കപ്പെട്ടു.

ഗൂഗിളിലെ പ്രിന്‍സിപ്പല്‍ എന്‍ജിനീയറും ഷോപ്പിംഗ് ഗ്രാഫ് വിഭാഗത്തിന്റെ ടെക്‌നിക്കല്‍ ലീഡറുമാണ് ഇദ്ദേഹം. ഡിജിറ്റല്‍ പരിവര്‍ത്തനം, വിവരശേഖരണ വികസനം (Data Management) എന്നിവയില്‍ യുഎസിന്റെ സപ്ലൈ ചെയിന്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ പുതിയ ബോര്‍ഡ് അംഗങ്ങള്‍ സഹായിക്കുമെന്ന് GS1 US അറിയിച്ചു.

ചെന്നൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സെന്തില്‍ സുബ്രഹ്‌മണ്യന്‍, ഗൂഗിളിന് മുന്‍പ് യാഹൂ, വെറൈസണ്‍ മീഡിയ എന്നീ പ്രമുഖ കമ്പനികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.