ഭാവനയുടെ 'ബജറംഗി 2 'ഈ മാസം 29ന് റിലീസ് ചെയ്യും

By: 600007 On: Oct 8, 2021, 6:15 PM

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ബജറംഗി 2 ' ഈ മാസം 29ന് റിലീസ് ചെയ്യും. മലയാളികളുടെ പ്രിയ നടി ഭാവനയും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ബജറംഗി 2 '. 2013 ലാണ് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. എ. ഹര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു.

നായകന്‍ ശിവരാജ് കുമാറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.

">

ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ഒരുമിച്ചാണ് സിനിമ നിര്‍മിക്കുന്നത്. സ്വാമി ജെ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. 

Content highlight: Bajrangi 2 arrives release the film will be released on the 29th of this month