പ്രസാദ് തീയാടിക്കല്‍
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രണ്ടു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, കയറ്റുമതിഇറക്കുമതി മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.