ലാവോസില്‍ ഗുഹയില്‍ കുടുങ്ങി ഗ്രാമവാസികള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

By: 600002 On: May 28, 2026, 9:29 AM

 


പ്രസാദ് തീയാടിക്കല്‍

ലാവോസ്: ലാവോസില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം നിരവധി ഗ്രാമവാസികള്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. പ്രദേശത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ഗുഹയിലേക്ക് വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ദൗത്യം ശക്തമാക്കിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ആളുകളിലേക്ക് ഓക്‌സിജനും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥയും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നതായി അധികൃതര്‍ അറിയിച്ചു.

കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാന്‍ സൈന്യവും ദുരന്തനിവാരണ സംഘങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രദേശവാസികള്‍ ആശങ്കയോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കാത്തിരിക്കുന്നത്.