ഫ്രാന്‍സിലെ നൂറിലധികം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍; അന്വേഷണം ആരംഭിച്ച് സര്‍ക്കാര്‍ 

By: 600002 On: May 27, 2026, 3:08 PM


 

ഫ്രാന്‍സിലെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടന്ന അതിദാരുണമായ അതിക്രമങ്ങളെയും ലൈംഗിക പീഡനങ്ങളെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് സര്‍ക്കാര്‍. സ്‌കൂളുകളിലും ഡേകെയര്‍ സെന്ററുകളിലും കൊച്ചുകുട്ടികളെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ ഉള്‍പ്പെട്ട അക്രമം, ലൈംഗികാതിക്രമം, ബപലാത്സംഗം തുടങ്ങിയ പരാതികളില്‍ അധികൃതര്‍ അന്വേഷണം സ്ഥിരീകരിച്ചതോടെ ഫ്രാന്‍സ് വലിയൊരു പ്രതിസന്ധിയെയാണ് നിലവില്‍ അഭിമുഖീകരിക്കുന്നത്. 

അധികൃതരുടെ വീഴ്ചകളില്‍ രക്ഷിതാക്കള്‍ കടുത്ത രോഷത്തിലാണ്, കൂടാതെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.