ബംഗ്ലാദേശില് അഞ്ചാംപനി ബാധിച്ചുള്ള മരണത്തില് വന്വര്ധന. ഡയറക്ടറേറ്റ് ജനറല് ഓഫ് ഹെല്ത്ത് സര്വീസസ് പുറത്തുവിട്ട കണക്കുകള് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 17 മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ രാജ്യവ്യാപകമായി രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 545 ആയി ഉയര്ന്നു.