പി പി ചെറിയാന്‍
ഫീനിക്‌സ്: ഫീനിക്‌സില്‍ രണ്ട് മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആന്‍ഡ്രിയ ക്ലാരിസ് ഡേവിസ് (38) എന്ന യുവതിയാണ് 10 വയസ്സുള്ള മകനെയും 18 മാസം പ്രായമുള്ള മകളെയും കൊലപ്പെടുത്തിയത്.മെയ് 25 തിങ്കളാഴ്ചയായിരുന്നു ഈ ദാരുണ സംഭവം.
ഒരു ബാറിലുണ്ടായിരുന്ന ഭര്‍ത്താവിന് നേരെയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് നേരെയും ആന്‍ഡ്രിയ ആദ്യം വെടിയുതിര്‍ത്തു. പരിക്കേറ്റ സ്ത്രീ നിലവില്‍ ചികിത്സയിലാണ്. ഇതിനുശേഷം, താന്‍ കുട്ടികളെ അപായപ്പെടുത്താന്‍ പോകുകയാണെന്ന് ഭര്‍ത്താവിന് സന്ദേശമയച്ച യുവതി, വീട്ടിലെത്തി കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.