പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: സര്‍ക്കാര്‍ രേഖകളും വിവരങ്ങളും മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ ചോരുന്നത് തടയാന്‍ യു.എസ്. ഫെഡറല്‍ ജീവനക്കാര്‍ക്കായി ഏകീകൃത 'നോണ്‍-ഡിസ്‌ക്ലോഷര്‍ അഗ്രിമെന്റ്' (NDA) കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് (OPM) പുറത്തുവിട്ടു.
ഏജന്‍സികളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍, ജീവനക്കാരുടെ വിവരങ്ങള്‍, സുപ്രധാന തീരുമാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. കരാര്‍ ലംഘിക്കുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും അവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
എന്നാല്‍ ഈ നീക്കം ജീവനക്കാരുടെ വായടപ്പിക്കാനും അവരെ പുറത്താക്കാനുമുള്ള ശ്രമമാണെന്ന് ഫെഡറല്‍ ജീവനക്കാരുടെ സംഘടനയായ AFGE ആരോപിച്ചു.