പ്രസാദ് തീയാടിക്കല്‍
വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യന്‍ വനിത വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ മെഹ്‌സാന സ്വദേശിനിയായ മേഘ്‌നാബെന്‍ പട്ടേല്‍ (45) ആണ് കൊല്ലപ്പെട്ടത്.
മേയ് 23നാണ് സംഭവം നടന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി മേഘ്‌നാബെന്‍ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ വെര്‍ജീനിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഘ്‌നാബെന് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കുടുംബം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നതായി വിവരം.