പ്രസാദ് തീയാടിക്കല്‍
ഡാളസ്: അമേരിക്കയിലെ ടെക്‌സസിലെ ഡാളസില്‍ ഹോംസ്റ്റേയില്‍ നടന്ന പാര്‍ട്ടി വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെസ്റ്റ് ഡാളസിലെ ഷോര്‍ട്ട്-ടേം റെന്റല്‍ ഹൗസില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
പാര്‍ട്ടിക്കിടെ ക്ഷണിക്കപ്പെടാതെയെത്തിയ ചിലരുമായി ഉണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
വെടിവെപ്പിന് പിന്നാലെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.