ലാല്‍ വര്‍ഗീസ്, അഡ്വക്കേറ്റ്
ഡാളസ്, ടെക്‌സസ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വ-ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) 2026 മേയ് 22-ന് പുറത്തിറക്കിയ പുതിയ നയ മെമ്മോറണ്ടം പ്രകാരം, അമേരിക്കയില്‍ താല്‍ക്കാലിക വിസയില്‍ കഴിയുന്ന വിദേശികള്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നുള്ള 'Adjustment of Status' വഴി ഗ്രീന്‍ കാര്‍ഡ് നേടുന്നത് ഇനി കൂടുതല്‍ കടുത്ത പരിശോധനയ്ക്കു വിധേയമാകും.
പുതിയ നയപ്രകാരം, ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ സാധാരണയായി സ്വന്തം രാജ്യത്തിലെ യു.എസ്. കോണ്‍സുലേറ്റുകള്‍ മുഖേന 'Consular Processing' വഴിയാണ് സ്ഥിരതാമസ വിസ നേടേണ്ടത് എന്ന് USCIS വീണ്ടും വ്യക്തമാക്കി. അമേരിക്കയ്ക്കുള്ളില്‍ നിന്ന് Adjustment of Status അനുവദിക്കുന്നത് ''അസാധാരണ സാഹചര്യങ്ങളില്‍'' മാത്രം നല്‍കേണ്ട ഒരു വിവേചനാധികാരപരമായ (discretionary) ഇളവാണെന്നും നയത്തില്‍ വ്യക്തമാക്കുന്നു.
USCIS വക്താവ് സാക്ക് കാഹ്ലര്‍ പ്രസ്താവിച്ചത്, സന്ദര്‍ശക വിസ, വിദ്യാര്‍ത്ഥി വിസ, താല്‍ക്കാലിക ജോലി വിസ തുടങ്ങിയ nonimmigrant വിസകളില്‍ അമേരിക്കയിലെത്തുന്നവര്‍ അവരുടെ സന്ദര്‍ശന കാലാവധി കഴിഞ്ഞാല്‍ മടങ്ങിപ്പോകേണ്ടതാണെന്നും, താല്‍ക്കാലിക വിസകള്‍ ഗ്രീന്‍ കാര്‍ഡ് നേടാനുള്ള ആദ്യപടിയായി ഉപയോഗിക്കരുതെന്നുമാണ്.
ഓരോ അപേക്ഷയും കേസുതോറും പ്രത്യേകം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും, അപേക്ഷകന്റെ സാഹചര്യങ്ങള്‍, ഉദ്ദേശ്യം, കുടിയേറ്റ നിയമാനുസൃതത, അമേരിക്കയില്‍ തുടരാനുള്ള കാരണങ്ങള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും ഡടഇകട പരിഗണിക്കുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.
USCIS അനുസരിച്ച്, കൂടുതല്‍ കേസുകള്‍ കോണ്‍സുലര്‍ പ്രോസസ്സിംഗിലേക്ക് മാറ്റുന്നതിലൂടെ:
• വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടരുന്നവരുടെ എണ്ണം കുറയ്ക്കാന്‍,
• സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിലൂടെ വിദേശത്തുള്ള കോണ്‍സുലേറ്റുകളില്‍ കുടിയേറ്റ വിസ നടപടികള്‍ കാര്യക്ഷമമാക്കാന്‍,
• USCIS-ന്റെ പരിമിതമായ വിഭവങ്ങള്‍ naturalization, മനുഷ്യക്കടത്ത് ഇരകള്‍, കുറ്റകൃത്യബാധിതര്‍ തുടങ്ങിയ മറ്റ് മുന്‍ഗണനാ കേസുകള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Adjustment of Status എന്ന നിയമപരമായ സംവിധാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, സന്ദര്‍ശക വിസയിലോ മറ്റു താല്‍ക്കാലിക വിസകളിലോ അമേരിക്കയില്‍ എത്തിയ ശേഷം ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവരുടെ അപേക്ഷകള്‍ക്ക് ഇനി കൂടുതല്‍ കര്‍ശന പരിശോധനയും വിവേചനാധികാരപരമായ വിലയിരുത്തലും നേരിടേണ്ടി വരാനിടയുണ്ടെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.
സന്ദര്‍ശക വിസ, വിദ്യാര്‍ത്ഥി വിസ, മറ്റ് താല്‍ക്കാലിക വിസകള്‍ എന്നിവയില്‍ അമേരിക്കയില്‍ കഴിയുന്നവരും പിന്നീട് സ്ഥിരതാമസത്തിനായി അപേക്ഷിക്കാന്‍ ആലോചിക്കുന്നവരും, പുതിയ നയത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങള്‍, unlawful presence, consular processing, discretionary relief തുടങ്ങിയ വിഷയങ്ങളില്‍ പരിചയസമ്പന്നരായ ഇമിഗ്രേഷന്‍ അഭിഭാഷകരുടെ നിയമോപദേശം തേടേണ്ടതുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.