തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം

By: 600002 On: May 27, 2026, 9:44 AM


 

അനശ്വരം മാമ്പിള്ളി 


ഡാളസ്: ഹൃസ്വ സന്ദര്‍ശനത്തിനു ഡാളസിലെത്തിയ എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ തമ്പി ആന്റണിയോടൊപ്പം ഒരു സായാഹ്നം ചിലവിടുവാനായി കേരള ലിറ്റററി സൊസൈറ്റി അവസരം ഒരുക്കുന്നു. സാഹിത്യരചനയിലും കലാ സാംസ്‌കാരിക - പുരോഗമന പ്രവര്‍ത്തനത്തില്‍ തമ്പി ആന്റണി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു പോരുന്നു. ഇതിലെല്ലാം തന്നെ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. 

മെയ് 27 ബുധന്‍ വൈകിട്ട് 6.30ന് ഡാളസിലെ ' റെഡ് ചില്ലി ' റെസ്റ്റാറന്റ് ഹാളിലാണ് ( 4361 N Belt Line Rd, Suite - 1000 mesquite,TX 75150 ) പരിപാടി. സാഹിത്യക്കുറിച്ചും സിനിമയേക്കുറിച്ചും ജീവിത വീക്ഷണങ്ങളെക്കുറിച്ചും സംവേദിക്കാം. 


കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഡോ. ദര്‍ശന മനയത്ത് (ആക്ടിങ്ങ് സെക്രട്ടറി)

അനശ്വരം മാമ്പിള്ളി ( പ്രസിഡന്റ് ) നിന്നും ലഭിക്കും.