ഇന്ത്യയില്‍ സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. ഡെല്‍ഹിയില്‍ സിഎന്‍ജി വില കിലോയ്ക്ക് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡെല്‍ഹിയില്‍ പുതിയ നിരക്ക് 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം സിഎന്‍ജി വിലയില്‍ ആകെ ഏഴ് രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന നാലാമത്തെ വര്‍ധനവാണിത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ബ്രെന്‍ഢ് ക്രൂഡ് വില ബാരലിന് 72 ഡോളറില്‍ നിന്ന് 86 ഡോളറായി ഉയര്‍ന്നു.