സൗദിയിലെ ജയിലില്‍ 20 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയായിരുന്ന അബ്ദുള്‍ റഹീം മോചിതനായി. മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചു. സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തിലാണ് റഹീമിന് ശിക്ഷ ലഭിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍ മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണ് സൗദി കുടുംബം മാപ്പ് നല്‍കിയത്. ജനകീയ ക്യാംപെയ്‌നിലൂടെയാണ് ധനസമാഹരണം നടത്തിയത്.