അമേരിക്കയില്‍ വെര്‍ജീനിയയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാ ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിയായ ഇന്ത്യന്‍ വനിത വെടിയേറ്റ് മരിച്ചു. മേഘ്‌നാബെന്‍ പട്ടേല്‍(45) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പോലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു. അക്രമിയെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.