എം വി ഹോണ്ടിയസ് കപ്പലില്‍ യാത്ര ചെയ്ത സ്പാനിഷ് പൗരന് ഹാന്റാ വൈറസ് സ്ഥിരീകരിച്ചു 

By: 600002 On: May 26, 2026, 12:11 PM

 


ഹാന്റാ വൈറസ് വ്യാപനമുണ്ടായ എം വി ഹോണ്ടിയസ് എന്ന കപ്പലില്‍ യാത്ര ചെയ്ത സ്പാനിഷ് പൗരന് രോഗം സ്ഥിരീകരിച്ചു. 

കപ്പല്‍യാത്രയ്ക്ക് പിന്നാലെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പൗരന് ഹാന്റാ വൈറസ് പോസിറ്റീവായ വിവരം സ്പാനിഷ് മന്ത്രാലയമാണ് പുറത്തുവിട്ടത്. ഗോമസ് ഉല്ല ആശുപത്രിയിലെ ഐസൊലേഷന്‍ യൂണിറ്റിലേക്ക് രോഗിയെ മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സ്‌പെയിനിലെ രണ്ടാമത്തെ സ്ഥിരീകരിച്ച ഹാന്റാ വൈറസ് കേസാണ് ഇത്.