റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശനിരക്കുകളില്‍ മാറ്റമില്ല

By: 600007 On: Oct 8, 2021, 5:25 PM

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. റിപ്പോ നിരക്ക്, റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം 4 ശതമാനവും 3.35 ശതമാനവുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

തുടര്‍ച്ചയായ എട്ടാം തവണയാണ് പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നത്. ഇമീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് RTGS, NEFT ഇടപാടുകളുടെ പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. നിലവില്‍ രണ്ടുലക്ഷം രൂപയാണ് പരിധി. ഇത് 5 ലക്ഷമാക്കി ഉയര്‍ത്തും.

Content Highlights: no change for interest rates, rbi declares monetary policy