ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി മുതലകള്‍ നിറഞ്ഞ നദിയില്‍ തള്ളിയ നിലയില്‍

By: 600002 On: May 26, 2026, 9:58 AM



 

പി പി ചെറിയാന്‍

ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്: ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ വിരമിച്ച ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മെയ് 22 വെള്ളിയാഴ്ചയാണ് ഏണസ്റ്റ് മറെയ്‌സ് (71), ഭാര്യ ദിന (73) എന്നിവരെ കൈകള്‍ പിന്നില്‍ കെട്ടി, ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം മുതലകള്‍ നിറഞ്ഞ ലിംപോപോ നദിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. നദിയില്‍ ആനക്കൂട്ടത്തെ കാണാനെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.

വന്യമൃഗ വേട്ടക്കാരെ  അപ്രതീക്ഷിതമായി കണ്ട് മുട്ടിയതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ഫോര്‍ ബൈ ഫോര്‍ വാഹനം കൊലയാളികള്‍ മോഷ്ടിച്ചു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.