കെ.എ.എസ്. റാങ്ക് പട്ടിക പ്രഖ്യാപിച്ചു

By: 600007 On: Oct 8, 2021, 5:21 PM

    
കേരളത്തിന്റെ സിവില്‍ സര്‍വീസ് എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് കെ.എ.എസിന്റെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യപിച്ചത്. മൂന്നു സ്ട്രീമുകളായാണ് പരീക്ഷ നടന്നത്. 

സ്ട്രീം ഒന്നില്‍ ഒന്നാം റാങ്ക് മാലിനി എസ്. രണ്ടാം റാങ്ക് നന്ദന എസ് പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍, നാലാം റാങ്ക് ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്. സ്ട്രീം രണ്ടില്‍ ഒന്നാം റാങ്ക് അഖില ചാക്കോ നേടി. ജയകൃഷ്ണന്‍ കെ.ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിപു എസ് ലോറന്‍സ്, ജോഷ്വാ ബെനറ്റ് ജോണ്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് റാങ്കുകളും നേടി. സ്ട്രീം മൂന്ന് ഒന്നാം റാങ്ക്: അനൂപ് കുമാര്‍ വി., രണ്ടാം റാങ്ക് അജീഷ് കെ, മൂന്നാം റാങ്ക് പ്രമോദ് ജി.വി., നാലാം റാങ്ക് ചിത്രലേഖ കെ.കെ., അഞ്ചാം റാങ്ക് സനോപ് എസ്. എന്നിവര്‍ക്കാണ്. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കെ.എ.എസ്. പരീക്ഷയില്‍ യോഗ്യത നേടിയ 105 പേര്‍ നവംബര്‍ ഒന്നിന് ജോലിക്ക് കയറും. 

content highlights: KAS rank list declared