രണ്‍വീര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി ബോളിവുഡ് സംഘടന 

By: 600002 On: May 25, 2026, 3:11 PM

 

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് വിലക്കേര്‍പ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ഡോണ്‍ 3 എന്ന ചിത്രത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. 

കഴിഞ്ഞയാഴ്ച സംഘടന വിഷയത്തില്‍ ഇടപെട്ടിരുന്നു. തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിലക്ക് പ്രഖ്യാപിച്ചത്. 

നിര്‍മാണക്കമ്പനിയായ എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് രണ്‍വീറിനെതിരെ സംഘടനയെ സമീപിച്ചത്.