''ഞാന്‍ മോദിയുടെ വലിയ ആരാധകന്‍'': ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രെംപ് 

By: 600002 On: May 25, 2026, 2:29 PM


പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് താനെന്ന് ട്രംപ്. ഇന്ത്യയ്ക്ക് തന്നെ വിശ്വസിക്കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി അനുബന്ധിച്ച് ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ നടന്ന പരിപാടിയിലാണ് ട്രംപ് സംസാരിച്ചത്.

നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമാണെന്നും തന്റെ സുഹൃത്താണെന്നും പറഞ്ഞ ട്രംപ് ഇന്ത്യക്ക് തന്നെ 100 ശതമാനം വിശ്വസിക്കാം എന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഏത് ആവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാം. സെര്‍ജിയോ ഗോറുമായുമായി നടത്തിയ സംഭാഷണത്തിലൂടെ ട്രംപ് സദസുമായി സംസാരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രതിനിധീകരിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയെ പുകഴ്ത്തി ട്രംപ് രംഗത്തെത്തുന്നത്.