സൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലില്‍ തിക്കും തിരക്കും; 19 പേര്‍ക്ക് പരിക്ക്

By: 600002 On: May 25, 2026, 12:06 PM


 

പി പി ചെറിയാന്‍

സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള അറ്റ്‌ലാന്റിക് ബീച്ചില്‍ നടന്ന ബൈക്ക് ഫെസ്റ്റിവലില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ക്ക് പരിക്കേറ്റു. വാര്‍ഷിക 'ബ്ലാക്ക് പേള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് ബൈക്ക് ഫെസ്റ്റിവല്‍' ആഘോഷങ്ങള്‍ക്കിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ 1:05 ഓടെയാണ് സംഭവം.

ആഘോഷങ്ങള്‍ക്കിടയില്‍ ഒരാള്‍ പെട്ടെന്ന് ഓടാന്‍ തുടങ്ങിയത് കൂട്ടത്തിനിടയില്‍ ഭീതി പരത്തുകയും, ആളുകള്‍ ചിതറിയോടാന്‍ ഇടയാക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സെക്കന്‍ഡുകള്‍ മാത്രമാണ് ഈ പരിഭ്രാന്തി നീണ്ടുനിന്നത്.

പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് സംഘര്‍ഷങ്ങളോ ആയുധങ്ങളോ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളില്ല. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ഫെസ്റ്റിവല്‍ സാധാരണ നിലയില്‍ തുടര്‍ന്നു. ട്രാഫിക് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ അധികൃതര്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.