യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

By: 600002 On: May 25, 2026, 9:26 AM

 


പ്രസാദ് തീയാടിക്കല്‍


യുണൈറ്റഡ് കിങ്ഡം: മെയ് 24 ന് യുകെയില്‍ കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും താപനില 32 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി.

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഔദ്യോഗികമായി ഹീറ്റ്വേവ് സാഹചര്യം പ്രഖ്യാപിച്ചു. അസാധാരണമായ ചൂടിനെ തുടര്‍ന്ന് ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

വരാനിരിക്കുന്ന ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്.