മെമ്മോറിയല്‍ ഡേ യാത്ര തിരക്ക്; അമേരിക്കയില്‍ ഗതാഗത കുരുക്ക് രൂക്ഷം

By: 600002 On: May 25, 2026, 9:21 AM




പ്രസാദ് തീയാടിക്കല്‍

ഡാളസ്,ടെക്‌സസ്: അമേരിക്കയില്‍ മെമ്മോറിയല്‍ ഡേ അവധിയോടനുബന്ധിച്ച് രാജ്യത്തുടനീളം വലിയ യാത്രാ തിരക്ക് അനുഭവപ്പെടുന്നു. ഈ വാരാന്ത്യത്തില്‍ 4.5 കോടിയിലധികം ആളുകള്‍ യാത്രതിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളങ്ങളില്‍ നീണ്ട നിരകളും വിമാന വൈകിപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതേസമയം, ചില സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റും മുന്നറിയിപ്പുകളും നല്‍കിയതിനാല്‍ റോഡ് ഗതാഗതത്തിലും തടസ്സങ്ങള്‍ നേരിടുന്നു.

ട്രാഫിക് നിയന്ത്രണത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായി അധിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.