പി പി ചെറിയാന്‍
ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് (DFW) മേഖലയിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്‌കാരിക നായകനുമായ റെന്നില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. കേരള ഹിന്ദു സൊസൈറ്റി ഓഫ് ഡാളസിന്റെ (KHS) മുന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം, മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഡാലസില്‍ നിന്നും കോഴിക്കോട്ടെത്തിയ രാധാകൃഷ്ണന്‍ തിരിച്ച് ഡാലസിലേക്കു തിരിച്ചു വരാനിരിക്കെ അപ്രതീക്ഷിതമായി മെയ് 24 ഞായറാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KHNA) നേതൃനിരയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
ഡാളസ് മേഖലയില്‍ നിരവധി വിജയകരമായ ബിസിനസ്സ് സംരംഭങ്ങളുടെ ഉടമയായ റെന്നില്‍, മികച്ചൊരു സംരംഭകന്‍ എന്ന നിലയിലും കാരുണ്യപ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പ്രവാസി മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു.
ഭാര്യ: ബിന്ദു റെന്നില്‍
മക്കള്‍: അഞ്ജലി, അമിത്
(പൊതുദര്‍ശനത്തിന്റെയും സംസ്‌കാര ചടങ്ങുകളുടെയും വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.)