പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ടെക്‌സസിലെ മോണ്ട്‌ഗോമറി കൗണ്ടിയിലുള്ള കിങ്‌സ് കോളനി പാര്‍പ്പിട മേഖലയില്‍ ഉണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നോട്ടിങ്ഹാം സ്ട്രീറ്റില്‍ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി.
പ്രദേശത്ത് ഭീതിപരത്തിയ തോക്കുധാരിയെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അക്രമിയെ പിടികൂടിയതോടെ സാഹചര്യം നിയന്ത്രണവിധേയമായതായി മോണ്ട്‌ഗോമറി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എങ്കിലും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ഈ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.