വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്: അക്രമി കൊല്ലപ്പെട്ടു 

By: 600002 On: May 25, 2026, 8:49 AM


 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന് സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റില്‍ ഉണ്ടായ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ചെക്ക് പോയിന്റിലേക്ക് തോക്കുമായി എത്തിയയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്.

വെടിവെപ്പില്‍ സമീപത്തുണ്ടായിരുന്ന ഒരു വഴിപോക്കന് പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. നിലവില്‍ വൈറ്റ് ഹൗസിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.